പെരുനാട് : മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി റാന്നി -പെരുനാട് പഞ്ചായത്തിലെ രണ്ടാം വാർഡ് മെമ്പർ ശാരി ടി.എസിന്റെ നേതൃത്വത്തിൽ പെരുനാട് മാർക്കറ്റ്, സാംസ്‌കാരിക നിലയം, ക്ഷേത്രത്തിൻറെ മുൻവശം, അങ്കണവാടി - ഹോമിയോ ആശുപത്രി പരിസരങ്ങൾ എന്നിവിടങ്ങൾ ശുചീകരിച്ചു. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലും കാലവർഷം അടുത്തു വരുന്നതിനാലും വാർഡിലെ എല്ലാ വീടുകളും സൂചിയായി സൂക്ഷിക്കണമെന്നും മെമ്പർ അറിയിച്ചു.