കൂടൽ: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിലെ കൂടൽ ജംഗ്ഷന് സമീപമുള്ള റോഡിലെ വെള്ളക്കെട്ട് ദുരിതമാകുന്നു. കാൽനടയാത്രക്കാർക്കും , വാഹനയാത്രക്കാരുമാണ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. റോഡിൽ ചെളിവെള്ളം കെട്ടികിടക്കുകയാണ്. കുഴികളും രൂപപ്പെട്ടിണ്ട്. മഴ പെയ്യുമ്പോൾ ഇതു വഴിയുള്ള കാൽനടയാത്രയാണ് ഏറെ ദുർഘടം. കുഴി പ്രതീക്ഷിക്കാതെയെത്തുന്ന ഇരുചക്രവാഹന യാത്രക്കാർ വീഴുന്നതും പതിവാണ്. റോഡിലെ വെള്ളം കാനകളിലേക്ക് ഒലിച്ചു പോകാത്തതാണ് പ്രശ്‌നത്തിന് കാരണം. ഇവിടുത്തെ കുഴികളടച്ചു സഞ്ചാരയോഗ്യമാക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാണ്.