റാന്നി : കൊവിഡ് ബാധിച്ച മരിച്ച യുവാവിന്റെ മൃതദേഹം സംസ്‌കരിച്ച് മാതൃകയായി വെച്ചൂച്ചിറയിലെ സി.പി.എം- ഡി.വൈ.എഫ്‌.ഐ പ്രവർത്തകർ. കൂത്താട്ടുകുളം, മുട്ടത്തിൽ സോമന്റെ മകൻ അനീഷ് (34) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. ബന്ധുക്കൾ വിവരം വാർഡ് മെമ്പർ സിറിയക് തോമസിനെ വിളിച്ചറിയിച്ചു. തുടർന്ന് മാർ ക്രിസോസ്റ്റം പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ ആംബുലൻസിൽ മൃതദേഹം വെച്ചൂച്ചിറ ഐ.പി.സി ചർച്ച് സെമിത്തേരിയിൽ എത്തിച്ചു. സിറിയക്കിന്റെ നേതൃത്വത്തിൽ വൈശാഖ് ചന്ദ്രൻ, വിവേക് ചന്ദ്രൻ , അജ്മൽ ,പ്രവീൺ രാജ്, റെസൻ പിറെജി എന്നിവർ സംസ്കാരചടങ്ങുകൾക്ക് നേതൃത്വം നൽകി.