അടൂർ : കൊവിഡ് കാരണം ആശുപത്രിയിലെത്തി ഡോക്ടറെ നേരിട്ട് കാണാൻ സാധിക്കാത്ത കിടപ്പു രോഗികളെ വിദഗ്ദ്ധ ഡോക്ടർമാർ വീടുകളിലെത്തി പരിചരിക്കുന്ന ഡോക്ടർ @ ഡോർ സ്റ്റെപ്പ് പദ്ധതിയുമായി മദർ തെരേസാ പാലിയേറ്റീവ് സൊസൈറ്റിയും ഡി.വൈ.എഫ്. ഐ പെരിങ്ങനാട് തെക്ക് മേഖലാകമ്മിറ്റിയും. വിദഗ്ദ്ധ ഡോക്ടർമാരായ സെയ്ദ് മൊയ്ദീൻ, ഡോ. റെയ് ഹാൻ
എന്നിവരുടെ നേതൃത്വത്തിലാണ് പരിചരണം. പദ്ധതിയുടെ ഉദ്ഘാടനം മുൻ എം. എൽ. എ രാജു എബ്രഹാം നിർവഹിച്ചു. റിഥിൻ റോയി അദ്ധ്യക്ഷതവഹിച്ചു. ചടങ്ങിൽ മദർ തെരേസാ പാലിയേറ്റീവ് സൊസൈറ്റി പ്രസിഡന്റ് അഡ്വ.എസ്. മനോജ്, സോണൽ പ്രസിഡന്റ് പി.വി.തോമസ്, സോണൽ സെക്രട്ടറി എ.ആർ ജയകൃഷ്ണൻ, ഡി.വൈ.എഫ്. ഐ ജില്ലാ ട്രഷറാർ ബി. നിസാം,ഏരിയാ സെക്രട്ടറി അഖിൽ പെരിങ്ങനാടൻ, പ്രസിഡൻ്റ് അനസ്സ്, സതീഷ് ബാലൻ, മേഖലാ ഭാരവാഹികളായ ദിലീപ് മോഹൻ, മനീഷ്, ദീപു ബാലൻ,റീനു, ജസ്റ്റസ് എന്നിവർ പങ്കെടുത്തു.