മല്ലപ്പള്ളി : കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ദുരിതമനുഭവിക്കുന്ന ഓട്ടോ, ടാക്‌സി, പെട്ടിഓട്ടോ, ലോറി, ബസ് തൊഴിലാളികൾക്ക് താൽക്കാലിക സഹായമായി 10000 രൂപ ധനസഹായം പ്രഖ്യാപിക്കുണമെന്ന് മോട്ടോർ തൊഴിലാളി ഫെഡറേഷൻ ഐ.എൻ.ടി.യു.സി ജില്ലാക്കമ്മിറ്റി ആവശ്യപ്പെട്ടു. വരുമാനം കണ്ടെത്താൻ സാധിക്കാതെ ദുരിതമനുഭവിക്കുന്ന തൊഴിലാളികൾ ഭീമമായ ഇൻഷുറൻസ് തുക, ടാക്‌സ്, ഫിറ്റ്‌നസ്, ക്ഷേമനിധി, ആർ.ടി.ഒ സേവന നികുതികൾ എന്നിവ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് എ.എം ഷംസുദ്ദീൻ പറഞ്ഞു. സമ്മേളനത്തിൽ മോട്ടോർ തൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് എ.ഡി. ജോൺ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജ്യോതിഷ്‌കുമാർ മലയാലപ്പുഴ, ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.കെ. ഇക്ബാൽ, പി.കെ. ഗോപി, ഷംസുദ്ദീൻ സുലൈമാൻ, സുരേഷ് കൊക്കോത്തോട് എന്നിവർ പ്രസംഗിച്ചു.