മല്ലപ്പള്ളി : ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം രണ്ടാംഘട്ടം കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കൊവിഡ് സ്ഥിരീകരിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾക്കായി മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ ചുമതലയിൽ കീഴ്‌വായ്പൂര് വെക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ഡൊമിസിലിയറി കെയർ സെന്റർ (ഡി.സി.സി.) ആരംഭിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റ് നേതൃത്വത്തിൽ ഭരണ സമിതി അംഗങ്ങളും ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് ഭൗതിക സാഹചര്യങ്ങൾ വിലയിരുത്തി.