മല്ലപ്പള്ളി : ലക്ഷദ്വീപിലെ ജനങ്ങളുടെ സമാധാന ജീവിതം തകർക്കാനുളള സംഘ പരിവാർ ദൗത്യവുമായി ദ്വീപിന്റെ ഭരണ ചുമതയിലെത്തിയ പ്രഫൂൽ ഖോഡ പട്ടേലിനെ തിരിച്ചുവിളിക്കാൻ രാഷ്ട്രപതി ഇടപെടണമെന്ന് യൂത്ത് ലീഗ് ജില്ലാകമ്മിറ്റി പ്രമേയം പാസാക്കി. കേരള നിയമസഭ ദ്വീപ് നിവാസികളുടെ ദുരിതത്തിൽ ഇടപെടണമെന്നും ഭാരവാഹികളായ ജാഫർ ഖാൻ, ഇല്ലാസ് വായ്പ്പൂര് എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.