മല്ലപ്പള്ളി: കൊവിഡ് ബാധിച്ച് ഒരേ ദിവസം മാതാപിതാക്കൾ മരിച്ചതിന് പിന്നാലെ മകനും മരിച്ചു. തുരുത്തിക്കാട് കുഴിവേലിൽ മനോജ് കുര്യൻ (47) ആണ് ഇന്നലെ കോഴഞ്ചേരി ആശുപത്രിയിൽ മരിച്ചത്. ഇദ്ദേഹത്തിന്റെ പിതാവ് റിട്ട. പോസ്റ്റ് മാസ്റ്റർ വർഗീസ് കുര്യൻ (തമ്പാച്ചൻ-81), മാതാവ് റിട്ട. അദ്ധ്യാപിക മറിയാമ്മ മാത്യു (ലീലാമ്മ-76) എന്നിവർ ഈ മാസം 10ന് മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് മരിച്ചത് . ദുബായിലായിരുന്ന മനോജും കുടുബവും അടുത്തിടെയാണ് നാട്ടിലെത്തിയത്. മാതാപിതാക്കൾക്ക് കൊവിഡ് സ്ഥിരീകരിച്ചശേഷം നടത്തിയ പരിശോധനയിലാണ് മനോജിനും കൊവിഡാണെന്ന് കണ്ടെത്തിയത്. തിരുവല്ലയിലെ ഭാര്യവീട്ടീൽ കുടുംബത്തോടൊപ്പം നിരീക്ഷണത്തിലായിരുന്നു. അരോഗ്യനില മോശമായതോടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ കലശലായ ന്യൂമോണിയബാധയും ഉണ്ടായി. സംസ്കാരം ഇന്ന് രാവിലെ ചർച്ച് ഒഫ് ഗോഡ് മല്ലപ്പള്ളി സഭയുടെ മാരിക്കൽ സെമിത്തേരിയിൽ . ഭാര്യ സിജി. മക്കൾ റൂഫസ്, ബോവസ്, കെനസ് (മൂവരും വിദ്യാർത്ഥികൾ). സഹോദരങ്ങൾ പാസ്റ്റർ ബിനോജ് (കൊച്ചി), ജോജോ (ആസ്ട്രേലിയ).