ചെങ്ങന്നൂർ: വിവാഹ ചിലവ് ചുരുക്കി പണം കരുണയ്ക്ക് നൽകി. ചെങ്ങന്നൂർ നഗരസഭയിൽ മംഗലം വേങ്ങത്തുണ്ടിയിൽ വി.വി വർഗീസാണ് മകൻ റിനു വർഗീസിന്റെ വിവാഹ ചടങ്ങുകൾക്കായി നീക്കിവച്ചിരുന്ന തുക ചുരുക്കിയതിൽ നിന്നും 25,000 രൂപ കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്കായി നൽകിയത്. കരുണ ജനറൽ സെക്രട്ടറി എൻ.ആർ സോമൻപിള്ള, വാർഡ് ജോ.കൺവീനർ പി.സി കുരുവിള എന്നിവർ ചേർന്ന് തുക ഏറ്റുവാങ്ങി.