kitchen
യൂത്ത് കോൺഗ്രസ് സമാഹരിച്ച പച്ചക്കറികൾ കുറ്റൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ.ജി. സഞ്ജുവിന് കൈമാറുന്നു

തിരുവല്ല: കുറ്റൂർ ഗ്രാമപഞ്ചായത്തിന്റെ സാമൂഹിക അടുക്കളയിലേക്ക് നാടൻ പച്ചക്കറികൾ സുമനസ്സുകളായ നാട്ടുകാരിൽ നിന്നും ശേഖരിച്ച് യൂത്ത് കെയർ വോളന്റിയറുമാർ എത്തിച്ചു നൽകി. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻ്റും പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ വിശാഖ് വെൺപാല, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി സഞ്ജുവിനു പച്ചക്കറികൾ കൈമാറി, പഞ്ചായത്ത് വൈസ് പ്രസിഡൻറ് സാലി ജോൺ, വാർഡ് മെമ്പർ ജോ ഇലഞ്ഞിമൂട്ടിൽ, യൂത്ത് കെയർ വോളന്റിയർമാരായ ടോമിൻ ഇട്ടി, അനൂപ് വെട്ടിക്കാട്ടിൽ, വീനിത് എ.എൻ, രഞ്ജിത്ത് പൊന്നപ്പൻ, രതീഷ് പി.ജി, ആശിഷ് ബിജു, ടോമസി എന്നിവർ പങ്കെടുത്തു.