തിരുവല്ല: മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് കുടുക്കയിലെ സമ്പാദ്യം നൽകി ഒമ്പതാം ക്ലാസ് വിദ്യാർത്ഥി. പെരിങ്ങര പഞ്ചായത്തിലെ ഏഴാം വാർഡിൽ ചാലക്കുഴിയിൽ കണ്ടത്തുശ്ശേരി വീട്ടിൽ ബിജുവിന്റെ മകൻ വിജയാണ് കുടുക്കയിൽ സ്വരൂക്കൂട്ടിയ സമ്പാദ്യമായ 2034 രൂപ വാക്സിൻ ചലഞ്ചിലേക്ക് നൽകിയത്. വാർഡ് മെമ്പർ റിക്കു മോനി വർഗീസിന്റെ സാന്നിദ്ധ്യത്തിൽ വിജയ്, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം അഡ്വ.ആർ.സനൽകുമാറിന് കൈമാറി. വാക്സിൻ ചലഞ്ചിലേക്ക് കഴിഞ്ഞ ദിവസം ഉമ്മ ആടിനെ വിറ്റുകിട്ടിയ പണം നൽകിയത് ടി.വിയിൽ കണ്ടതാണ് തന്റെ സമ്പാദ്യം കൈമാറാൻ പ്രേരണയായതെന്ന് വിജയ് പറഞ്ഞു.