oxymeter
തിരുവല്ല ഗവ.എംപ്ലോയീസ് കോ -ഓപ്പറേറ്റിവ് ബാങ്കിന്റെ നേതൃത്വത്തിൽ പൾസ് ഓക്സി മീറ്റർ വിതരണം മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: തിരുവല്ല ഗവ.എംപ്ലോയീസ് കോ-ഓപ്പറേറ്റിവ് ബാങ്കിന്റെ നേതൃത്വത്തിൽ താലൂക്കിലെ നെടുമ്പ്രം, പെരിങ്ങര, കുറ്റൂർ, ഇരവിപേരൂർ പഞ്ചായത്തുകളിലേക്കും നിരണം, കടപ്ര, കുറ്റപ്പുഴ, കവിയൂർ, കോയിപ്രം, തോട്ടപ്പുഴശ്ശേരി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്കും പൾസ് ഓക്സി മീറ്ററുകൾ സൗജന്യമായി വിതരണം ചെയ്തു. കുറ്റൂർ പഞ്ചായത്തിൽ നടന്ന പരിപാടി മാത്യു ടി. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.സഞ്ജു അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡന്റ് പ്രസന്നകുമാർ, ഭരണസമിതി അംഗം വി.ജി.മധുക്കുട്ടൻ, എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം ഇ.വി.സുരേഷ്‌കുമാർ, ഏരിയാ സെക്രട്ടറി സജീഷ് വി, പ്രസിഡന്റ് ഷാനവാസ് എ.കെ, മോഹൻ സി, ബാങ്ക് ജീവനക്കാരായ പ്രിൻസ് സി.ചിറയിൽ, അജിൻ കെ.ശാമുവേൽ, സൂരജ് ടി.എസ്,പ്രകാശ്ബാബു എന്നിവർ പങ്കെടുത്തു.