ചെങ്ങന്നൂർ: ഗ്ലോബൽ പ്രവാസി കോൺഗ്രസ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ നഗരസഭയിലെ 27 വാർഡുകളലേയ്ക്കും സൗജന്യമായി പൾസ് ഓക്‌സി മീറ്റർ വിതരണം ചെയ്യുമെന്ന് ജില്ലാ പ്രസിഡന്റ് അജിത് മുതയിൽ ജനറൽ സെക്രട്ടറി സുനിൽ പി.രാജു എന്നിവർ അറിയിച്ചു. മുൻ നഗരസഭാ ചെയർമാൻ കെ.ഷിബു രാജന്റെ ആവശ്യപ്രകാരമാണ് പൾസ് ഓക്‌സി മീറ്റർ വിദേശത്തു നിന്നും എത്തിച്ചു നൽകുന്നത്. ഹരിപ്പാട് എം.എൽ.എ.രമേശ് ചെന്നിത്തലയുടെ ആവശ്യപ്രകാരം എം.എൽ.എ.യോട് സഹകരിച്ച് ഹരിപ്പാട്ട് സൗജന്യ ആംബുലൻസ് സർവീസും നടത്തി വരുന്നതായി ഗ്ലോബൽ പ്രവാസി കോൺഗ്രസ് ജില്ലാ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു