കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഓക്‌സിജൻ പ്ലാന്റ് നിർമ്മിക്കുന്ന സ്ഥലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരനും ജില്ലാ കളക്ടർ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയും ഇന്നലെ സന്ദർശിച്ചപ്പോൾ
കോഴഞ്ചേരി : ജില്ലാ ആശുപത്രിയിൽ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഓക്സിജൻ പ്ലാന്റ് നിർമ്മിക്കുന്ന സ്ഥലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഒാമല്ലൂർ ശങ്കരൻ, ജില്ലാ കളക്ടർ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി എന്നിവർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥ സംഘം ഇന്നലെ സന്ദർശിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സാറാ തോമസ്, ആരോഗ്യ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ. അജയകുമാർ, പഞ്ചായത്ത് അംഗം ബിജിലി പി .ഈശോ, ആശുപത്രി സൂപ്രണ്ട് ഡോ. എസ്.പ്രതിഭ എന്നിവരും ഉണ്ടായിരുന്നു. 60 സിലിണ്ടറുകൾ പ്രതിദിനം നിറയ്ക്കാൻ കഴിയുന്ന പ്ലാന്റാണ് ആശുപത്രി വളപ്പിൽ സ്ഥാപിക്കുന്നത്.