കോന്നി : സിവിൽ സപ്ലൈസ് വകുപ്പിന്റെയും ലീഗൽ മെട്രോളജി വകുപ്പിന്റെയും സംയുക്ത സ്‌ക്വാഡ് താലൂക്ക് സപ്ലൈ ഓഫീസറുടെ നേത്യത്വത്തിൽ കോന്നിയിലെ വ്യാപാര സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തി. ക്രമക്കേട് കണ്ടെത്തിയ കടകൾക്കെതിരെ കേസെടുക്കുകയും പിഴ ഈടാക്കുകയും ചെയ്തു. കോന്നി താലൂക്ക് സപ്ലൈ ഓഫീസർ ബി.മൃണാൾ സൻ,ലീഗൽ മെട്രൊളജി ഇൻസ്‌പെക്ടർ അബ്ദുൾ ഖാദർ, റേഷനിംഗ് ഇൻസ്‌പെക്ടർമാരായ മനോജ് മാത്യു, എ.ഹരികുമാർ,ലീഗൽ മെട്രോളജി ഇൻസ്‌പെക്ടിംഗ് അസിസ്റ്റന്റ് ടി. സുനിൽകുമാർ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.