ചെങ്ങന്നൂർ: വിശ്വഹിന്ദുപരിഷത്ത് ചെങ്ങന്നൂർ പ്രഖണ്ഡിലെ തിരുവൻവണ്ടൂർ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ 13വാർഡുകളിൽ സേവന പ്രവർത്തനങ്ങൾ നടത്തി. 2250 ആളുകൾക്ക് ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്തു. 250 വീടുകളിൽ പച്ചക്കറി കിറ്റ് വിതരണം ചെയ്തു. 164 പ്രവർത്തകർ രക്തധാനം നടത്തി. 100 പേർക്ക് ആയുർവേദം ഹോമിയോ അലോപ്പതി മരുന്നുകളും കൊവിഡ് ബാധിച്ച വീടുകളിലെ വളർത്ത് മൃഗങ്ങൾക്ക് മരുന്നുകളും എത്തിച്ച് നൽകി. രണ്ട് കോളനികൾ അണുനശീകരണം ചെയ്യുകയും അൻപതിലധികം വീടുകളിൽ ബ്ലീച്ചിംഗ് പൗഡർ നൽകുകയും ആയിരത്തിലധികം സാനിറ്റൈസിറും 250ഓളം മാസ്‌കുകളും വിതരണം ചെയ്തു. 300 പേർക്ക് ആഹാര പൊതികളും എത്തിച്ചു നൽകി. വിശ്വഹിന്ദുപരിഷത്ത് ജില്ലാ ജോ.സെക്രട്ടറി രാജ്കുമാർ, ചെങ്ങന്നൂർ പ്രഖണ്ഡ് സെക്രട്ടറി ടി.വി രതീഷ്‌കുമാർ, ബജ്രംഗ്ദൾ സംയോജക് അനീഷ്, തിരുവൻവണ്ടൂർ ഖണ്ഡ് പ്രസിഡന്റ് രവീന്ദ്രൻനായർ, സെക്രട്ടറി ശരത്, പുഷ്പരാജൻ, പ്രദീപ്, ജിബിൻ, അനന്ദു, രഞ്ചി, ശ്യാം, അജയകുമാർ, ശരത്, പ്രവീൺ, മണിക്കുട്ടൻ എന്നിവർ നേതൃത്വം നൽകി.