തലച്ചിറ: തലച്ചിറ പൊയ്കയിൽ പരേതനായ തലച്ചിറ സുകുമാരന്റെ ഭാര്യ രത്‌നമ്മ സുകുമാരൻ (88, റിട്ട. അദ്ധ്യാപിക എസ്. എൻ. ഡി. പി. യു. പി. എസ്, മലയാലപ്പുഴ) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് വീട്ടുവളപ്പിൽ. മക്കൾ: ഷാജി സുകുമാരൻ (യു. എസ്. എ.), ഷീജാ സുകുമാരൻ (റിട്ട.ഉദ്യോഗസ്ഥ, ജില്ലാ സഹകരണ ബാങ്ക്, പത്തനംതിട്ട). മരുമക്കൾ: നിർമ്മല (യു. എസ്. എ.), പരേതനായ ബാബുരാജൻ. ചെറുമക്കൾ: നിധീഷ്, നിരോഷ, നീതു, നന്ദു.