ചെങ്ങന്നൂർ: ലോക്ഡൗൺ മൂലം ദുരിതത്തിലായ ഓട്ടോഡ്രൈവർമാർക്ക് ധനസഹായം നൽകി. തിരുവൻവണ്ടൂർ തൈയ്ക്കകത്ത് തോമസുകുട്ടിയാണ് മുപ്പത് ഓട്ടോഡ്രൈവർമാർക്കായി അരലക്ഷം രൂപ ധനസഹായമായി നൽകിയത്. ബ്ലോക്ക് പഞ്ചായത്തംഗം ടി.ഗോപി, സിവിൽ പൊലീസ് ഓഫീസറുമാരായ സുധീപ്, അനീസ് എന്നിവർ സഹായധനം വിതരണം ചെയ്തു.