ചെങ്ങന്നൂർ: എൽ.ജെ.ഡി ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.പി വീരേന്ദ്രകുമാറിന്റെ ഒന്നാം ചരമ വാർഷിക അനുസ്മരണം നടത്തും. അനുസ്മരണത്തിന്റെ ഭാഗമായി 28 മുതൽ ഒരു മാസം വിവിധ പരിപാടികൾ സംഘടിപ്പിക്കും. 28ന് രാവിലെ 9ന് നിയോജകമണ്ഡലത്തിലെ 50 കേന്ദ്രങ്ങളിൽ പുഷ്പാർച്ചനയും വൈകിട്ട് പഞ്ചായത്ത് കേന്ദ്രങ്ങളിൽ അനുസ്മരണ സമ്മേളനങ്ങളും നടത്തും. പരിസ്ഥിതി ദിനത്തിൽ വൃക്ഷതൈ നടീൽ, പരിസ്ഥിതി സെമിനാർ, രക്തദാന ക്യാമ്പുകൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിക്കും. ജൂൺ അവസാനവാരം വീരേന്ദ്രകുമാറിന്റെ സാഹിത്യകൃതികളെ അടിസ്ഥാനപ്പെടുത്തി സാഹിത്യ സമ്മേളനങ്ങൾ നടത്തുമെന്ന് എൽ.ജെ.ഡി ചെങ്ങന്നൂർ നിയോജകമണ്ഡലം പ്രസിഡന്റ് ആർ.പ്രസന്നൻ, സെക്രട്ടറി വി.എൻ.ഹരിദാസ് എന്നിവർ അറിയിച്ചു.