പന്തളം : പന്തളം നഗരസഭ നാലാം വാർഡിലെ എല്ലാ വീടുകളിലും കൊവിഡിനെതിരെ ഹോമിയോ മരുന്ന് വിതരണം ചെയ്തു. കൂടാതെ കൊവിഡിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഭക്ഷണവും മരുന്നും, പച്ചക്കറി കിറ്റുകൾ എന്നിവ നാലാം വാർഡ് ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ വിതരണം ചെയ്തു. വിതരണത്തിന് വാർഡ് കൗൺസിലർ സുനിതാ വേണു, സോളമൻ വരവുകാലായിൽ, സുരേഷ് ഇരവി കുളങ്ങര,സാബു കൂമ്പിലേത്ത്, ലില്ലിക്കുട്ടി, റാഫി റെഹീം, സരസ്വതി എന്നിവർ നേതൃത്വം നൽകി.