26-dcc
തുരുത്തിക്കാട് ബിഎഎം കോളേജിൽ ആരംഭിച്ച ഡൊമിസിലറി കെയർ സെന്ററിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സൂസൻ തോംസൺ നിർവഹിക്കുന്നു

കല്ലൂപ്പാറ: പഞ്ചായത്തിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തുരുത്തിക്കാട് ബി.എ.എം കോളേജിൽ ആരംഭിച്ച ഡൊമിസിലിയറി കെയർ സെന്ററിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സൂസൻ തോംസൺ നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മനുഭായി മോഹനൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി ചാക്കോ, സ്ഥിര സമിതി അദ്ധ്യക്ഷൻമാരായ ബെൻസി അലക്‌സ്, ജ്യോതി പി, പഞ്ചായത്തംഗങ്ങളായ എബി മേക്കരിങ്ങാട്ട്,ലൈസാമ്മ സോമൻ, രതീഷ് പീറ്റർ, ജോളി റജി , സത്യൻ,മോളിക്കുട്ടി ഷാജി ,ഗീതാ ശ്രീകുമാർ ,മനു ടി.ടി, ചെറിയാൻ മണ്ണഞ്ചേരി, കോളേജ് പ്രിൻസിപ്പൽ ഡോ.ബിജു.ടി ജോർജ്ജ്, പഞ്ചായത്ത് സെക്രട്ടറി ബിന്നി ജോർജ്, അസിസ്റ്റന്റ് സെക്രട്ടറി ബിനു വർഗീസ്, നോഡൽ ഓഫീസർ സുബിൻ എസ് എന്നിവർ പ്രസംഗിച്ചു.