ഇലന്തൂർ: കൊവിഡുമായി ബന്ധപ്പെട്ട് ദുരിതം അനുഭവിക്കുന്നവർക്ക് വ്യാപാരി വ്യവസായി സമിതി ഇലന്തൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. സി .പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ.ജി നായർ ഉദ്ഘാടനം ചെയ്തു. സമിതി ജില്ല ട്രഷറർ പി.കെ. ജയപ്രകാശ്, ജില്ല ജോയിന്റ് സെക്രട്ടറി ഗീവർഗീസ് പാപ്പി, യുണിറ്റ് പ്രസിഡന്റ് ജോർജ് തോമസ്, സെക്രട്ടറി പി.എസ്.പുഷ്പരാജൻ, വൈസ് പ്രസിഡന്റ് ജോർജ് തോമസ് എന്നിവർ പങ്കെടുത്തു.