പത്തനംതിട്ട: 33 വർഷത്തെ സേവനം പൂർത്തിയാക്കി വിരമിക്കുന്ന പത്തനംതിട്ട കാതോലിക്കറ്റ് കോളേജ് അലുമ്‌നി അസോസിയേഷൻ പ്രസിഡന്റു കൂടിയായ പ്രിൻസിപ്പൽ ഡോ.മാത്യു.പി.ജോസഫിന് കോളേജ് അലുമിനി അസോസിയേഷന്റെ നേതൃത്വത്തിൽ നാളെ രാവിലെ 11.30ന് ചേരുന്ന ഓൺലൈൻ യോഗത്തിൽ യാത്രയപ്പ് നൽകും. അസോസിയേഷൻ വൈസ് പ്രസിഡന്റ് സാമുവൽ കിഴക്കുപുറത്തിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ഡോ.ആർ.സുനിൽകുമാർ, ജോയിന്റ് സെക്രട്ടറി ഷാജി മഠത്തിലേത്ത്, ട്രഷറർ ഡോ.സുനിൽ ജേക്കബ് എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ, കേരളത്തിന് പുറത്തും വിദേശ രാജ്യങ്ങളിലുമുള്ള അലുമ്‌നി ചാപ്റ്റർ ഭാരവാഹികൾ, കോളേജിലെ വിവിധ ഡിപ്പാർട്ട്‌മെന്റ് പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. ഓൺലൈൻ പ്ലാറ്റ്‌ഫോമായ സൂം ആപ്‌ളിക്കേഷൻ മുഖേനയാണ് യോഗം സംഘടിപ്പിക്കുന്നത്. ഇതിനായുള്ള ലിങ്ക്, പാസ് കോഡ് എന്നിവ കോളേജ് വെബ്‌സൈറ്റിലും ബന്ധപ്പെട്ട മറ്റ് സമൂഹ മാദ്ധ്യമങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുള്ളതായി ഭാരവാഹികൾ അറിയിച്ചു.