അടൂർ : സെന്റ് സിറിൾസ് കോളേജിൽ ഇംഗ്ളീഷ്, കൊമേഴ്സ്, മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിൽ താൽക്കാലിക അദ്ധ്യാപക ഒഴിവുണ്ട്. പി. എച്ച്.ഡി, നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന. അപേക്ഷകർ കൊല്ലം മേഖലാ കോളേജ് വിദളാഭ്യാസ ഉപഡയറക്ടർ ഒാഫീസിലെ താൽക്കാലിക അദ്ധ്യാപക പാനലിൽ രജിസ്റ്റർ ചെയ്തിരിക്കണം. യോഗ്യതയുള്ളവർ ബയോഡേറ്റാ സഹിതം cyrilsadoor@gmail.com എന്ന ഇമെയിലിലേക്ക് ജൂൺ12ന് വൈകിട്ട് 5ന് മുമ്പായി അപേക്ഷിക്കണം. ഫോൺ: 04734 210043, 9446754810.