പന്തളം: ഉളനാട് മേഖലയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി ഡി.വൈ.എഫ് ഐ യൂത്ത് ബ്രിഗേഡ് . ഏഴ് വാർഡുകളിലെ പൊതുഇടങ്ങളും കൊവിഡ് രോഗികളുടെ വീടുകളും ശുചീകരിച്ചു. കൊവിഡ് രോഗികളെ ആശുപത്രികളിലെത്തിക്കാനും വീടുകളിൽ ഭക്ഷണവും മരുന്നും ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾ എത്തിക്കാനും അമ്പതോളം പേർ രംഗത്തുണ്ട്. ആംബുലൻസ് സർവീസും നടത്തുന്നു. കൊവിഡ് ബാധിച്ച് മരിച്ച മൂന്ന് പേരുടെ സംസ്‌കാരം നടത്തി. പന്തളം ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരം സമിതി അദ്ധ്യക്ഷൻ പോൾ രാജൻ, ഡി വൈ എഫ് ഐ മേഖല ഭാരവാഹികളായ എ.പി. അഖിൽ, ദിലീപ്, നിർമ്മൽ ജോൺ, ശ്രീരാജ്, റോയി തോമസ്, അനന്തു എന്നിവർ നേതൃത്വം നൽകുന്നു.