തിരുവല്ല: മുത്തൂർ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ നഗരസഭയിലെയും പെരിങ്ങര പഞ്ചായത്തിലെയും വിവിധ വാർഡുകളിലേക്ക് പൾസ് ഓക്സി മീറ്ററുകൾ വിതരണം ചെയ്തു. ബാങ്ക് പ്രസിസന്റ് കെ.പ്രകാശ് ബാബു, നഗരസഭാ പ്രതിപക്ഷ നേതാവ് പ്രദീപ് മാമ്മൻ മാത്യുവിന് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. സി.പി.എം എൽ.സി സെക്രട്ടറിമാരായ രവി പ്രസാദ്, സി.കെ.പൊന്നപ്പൻ, കെ.കെ.കൊച്ചുമോൻ, കൗൺസിലർമാരായ ഷിനു ഈപ്പൻ, ഇന്ദു ചന്ദൻ, ബിന്ദു പ്രകാശ്, പെരിങ്ങര പഞ്ചായത്തംഗം റിക്കു മോനി വർഗീസ്, ബാങ്ക് സെകട്ടറി സീന എന്നിവർ പങ്കെടുത്തു.