oxymeter
തിരുവല്ല നഗരസഭയിലേക്കുള്ള പൾസ്‌ ഓക്സി മീറ്ററുകൾ നഗരസഭാധ്യക്ഷ ബിന്ദു ജയകുമാറിന് എച്ച്.ഡി.എഫ്.സി. ബാങ്ക് മാനേജർ എൽവിൻ ബെന്നി കൈമാറുന്നു

തിരുവല്ല: നഗരസഭയിലെ വാർഡുകളിൽ ഉപയോഗിക്കാനായി പൾസ്‌ ഓക്സി മീറ്ററുകൾ വിതരണം ചെയ്തു. എച്ച്.ഡി.എഫ്.സി ബാങ്കിന്റെ തിരുവല്ല ബ്രാഞ്ചാണ് വാർഡുകളിൽ വിതരണം ചെയ്യുന്നതിനാവശ്യമായ 74 പൾസ്‌ ഓക്സി മീറ്ററുകൾ നഗരസഭയ്ക്ക് ലഭ്യമാക്കിയത്. നഗരസഭ ചെയർപേഴ്സൺ ബിന്ദു ജയകുമാർ എച്ച്.ഡി.എഫ്.സി.തിരുവല്ല ബാങ്ക് മാനേജർ എൽവിൻ ബെന്നി, നഗരസഭ ചെയർപേഴ്സൺ ബിന്ദു ജയകുമാറിന് കൈമാറി. നഗരസഭ സെക്രട്ടറി മുഹമ്മദ ഷാഫി, വൈസ് ചെയർമാൻ ഫിലിപ്പ് ജോർജ്, കൗൺസിലർമാരായ അനു ജോർജ്, ജേക്കബ് ജോർജ് മനയ്ക്കൽ,ജിജി വട്ടശേരിൽ, ഷീജ കരിമ്പിൻകാല, ജോസ് പഴയിടം, ശ്രീനിവാസ് പുറയാറ്റ്, ഹെൽത്ത് സൂപ്പർവൈസർ സമിൽ ബാബു എന്നിവർ പങ്കെടുത്തു.