പന്തളം: മുടിയൂർക്കോണം തെക്കേടത്ത് പുത്തൻവീട്ടിൽ പരേതനായ റ്റി.എം. ചാക്കോയുടെയും മറിയാമ്മ ചാക്കോയുടെയും മകൻ സജി ജേക്കബ് (55) യു.കെയിൽ നിര്യാതനായി. സംസ്‌കാരം ലണ്ടൻ സെന്റ് തോമസ് മാർത്തോമ്മ പള്ളിയിൽ. കോഴഞ്ചേരി തീയാടിക്കൽ പീടികയിൽ ബിജുവില്ലയിൽ സുനു വർഗീസാണ് ഭാര്യ. മക്കൾ : നിതിൻ ജേക്കബ്, നെബിൻ ജേക്കബ്.