26-pig
ഇന്നലെ പകൽസമയത് കലഞ്ഞൂർ ഡിപ്പോ ജംഗ്ഷനിലിറങ്ങിയ കാട്ടുപന്നിക്കൂട്ടം

കലഞ്ഞൂർ: പ്രദേശത്ത് പകൽ സമയത്തും കാട്ടുപന്നി ശല്യം രൂക്ഷമാവുന്നു. ഇവ കൃഷിയിടങ്ങളിലും ജനവാസമേഖലകളിലും ഇറങ്ങുന്നത് ജനജീവിതത്തിന് ഭീഷണിയാകുന്നുണ്ട്. കഴിഞ്ഞ ദിവസം പകൽ കലഞ്ഞൂർ പാടം റോഡിലെ ഡിപ്പോ ജംഗ്ഷനിൽ കാട്ടുപന്നികൾ റോഡിലിറങ്ങിയിരുന്നു. ബൈക്ക് യാത്രക്കാരെയും, കൃഷിയിടങ്ങളിൽ പണിയെടുക്കുന്നവരെയും കാട്ടുപന്നികൾ നിരവധി തവണ ഇവിടെ ആക്രമിച്ച് പരുക്കേൽപ്പിച്ചിട്ടുണ്ട്. ബൈക്ക് യാത്രക്കാർ പലരും തലനാരിഴയ്ക്കാണ് രക്ഷപെട്ടിട്ടുള്ളത്. പാടം, വെളളം തെറ്റി ഭാഗത്തെ വനമേഖലകളിൽ നിന്നിറങ്ങുന്ന കാട്ടുപന്നികൾ തിരികെ വനത്തിലേക്ക് പോകാതെ നാട്ടിൽ തന്നെ പെറ്റുപെരുകുകയാണ്. പന്നികളുടെ ശരീരത്തുള്ള മൂട്ടയും മനുഷ്യ ശരീരത്തിലേക്ക് പ്രവേശിച്ച് ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.