വെച്ചൂച്ചിറ : വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത്, ആയുഷ് ഹോമിയോപ്പതി വകുപ്പ്, പത്തനംതിട്ട ജില്ലാ വനിതാ ശിശു വികസന വകുപ്പ്, എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കുട്ടികൾക്കായുള്ള ഹോമിയോപ്പതി ഇമ്മ്യൂണിറ്റി ബൂസ്റ്റർ മരുന്ന് വിതരണ പദ്ധതി വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്തിൽ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ജയിംസ് ഉദ്ഘാടനം ചെയ്തു.
ഹോമിയോപ്പതി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ഡി.ബിജുകുമാർ, വനിതാ ശിശു വികസന ക്ഷേമ വകുപ്പ് ജില്ലാ ഓഫീസർ പി.എസ്. തസ്‌നീം, വൈസ് പ്രസിഡന്റ് നിഷ അലക്‌സ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ രമാദേവി, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.വി വർക്കി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പൊന്നമ്മ ചാക്കോ, ഷാജി കൈപ്പുഴ, ഹോമിയോപ്പതി ജില്ലാ കൊവിഡ് നോഡൽ ഓഫീസർ ഡോ.രജികുമാർ, മെഡിക്കൽ ഓഫീസർ ഡോ.ബിന്നി, ഐ.സി.ഡി.എസ് സൂപ്പർ വൈസർ റോസമ്മ, തുടങ്ങിയവർ പങ്കെടുത്തു.