പത്തനംതിട്ട: ശബരിമല വനത്തിൽ പ്രസവിച്ച ആദിവാസി യുവതിക്കും കുഞ്ഞിനും മെഡിക്കൽ സംഘം എത്തി ചികിത്സ നൽകി. തനു - സന്ധ്യ ദമ്പതികൾക്കാണ് പെൺകുഞ്ഞ് പിറന്നത്. ആദിവാസി മലമ്പണ്ടാരം വിഭാഗത്തിൽപ്പെട്ട ഇവർ ചാലക്കയം വനമേഖലയിലാണ് താമസിച്ചിരുന്നത്. ട്രൈബൽ മൊബൈൽ മെഡിക്കൽ ക്ലിനിക് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ലക്ഷ്മി ആർ. പണിക്കർ, സ്റ്റാഫ് നഴ്‌സ് ബിന്ദു, ഡ്രൈവർ വൈശാഖ്, റെഡ് ക്രോസ് സൊസൈറ്റി ജില്ലാ വൈസ് ചെയർമാൻ സുബിൻ വർഗീസ് എസ്. ടി പ്രൊമോട്ടർ രതീഷ് എന്നിവർ സ്ഥലത്തെത്തി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ഡോക്ടർ പറഞ്ഞു.