തിരുവല്ല: പെരിങ്ങര ചാത്തങ്കരിയിലെ മാടശ്ശേരി കൊല്ലപ്പറമ്പിൽ തുരുത്തിൽ നിന്നും എക്സൈസ് സംഘം 200 ലിറ്റർ കോട പിടികൂടി. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.ശിവപ്രസാദിന്റെ നേതൃത്വത്തിലാണ് തുരുത്തിലെ പൊന്തക്കാട്ടിൽ നിന്നും പ്ലാസ്റ്റിക് ജാറിൽ സൂക്ഷിച്ചിരുന്ന നിലയിൽ കോട പിടികൂടിയത്. വേഷം മാറിയെത്തിയ എക്സൈസ് സംഘം വള്ളത്തിലെത്തിയാണ് കോട പിടിച്ചെടുത്തത്. പിടിച്ചെടുത്ത കോട നശിപ്പിച്ചു. പ്രിവന്റീവ് ഓഫീസർ കെ.അബി മോൻ, സിവിൽ എക്സൈസ് ഓഫീസറന്മാരായ ജി.പ്രവീൺ, പ്രവീൺ മോഹൻ, അൻസറുദീൻ, ആന്റണി എന്നിവരടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.