അടൂർ: ഏനാദിമംഗലം മരുതിമൂട് പാലക്കോട് മുരുപ്പേൽ വീട്ടിൽ പ്രവീൺ (42)നെതിരെ ചാരായം വാറ്റിയതിന് എക്സൈസ് കേസെടുത്തു. ഇയാളുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന അഞ്ച് ലിറ്റർ കോടയും അര ലിറ്റർ ചാരായവും വാറ്റാൻ ഉപയോഗിച്ച എൽ.പി.ജി സിലിണ്ടർ സ്റ്റവ്വ്, കുക്കർ മറ്റ് പാത്രങ്ങളും എക്സൈസ് പിടിച്ചെടുത്തു. ഇൻസ്പെക്ടർ ശ്രീകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.