ചെങ്ങന്നൂർ: ബന്ധുക്കൾ ഉപേക്ഷിച്ച വീട്ടമ്മയ്ക്ക് കിടങ്ങന്നൂർ കരണാലയം അമ്മവീട്ടിൽ അഭയം നൽകി. ആയിരൂർ കോട്ടത്തൂർ ഗീതാകുമാരി (56) യെയാണ് അമ്മവീട് ഏറ്റെടുത്തത്. വീട്ടുജോലി ചെയ്തു ജീവിച്ചിരുന്ന ഗീതാകുമാരി വീണ് പരിക്കേറ്റതോടെ ജോലിചെയ്യാൻ കഴിയാത്ത അവസ്ഥയിൽ ബന്ധുവീടുകളിൽ അഭയം തേടിയെത്തിയെങ്കിലും ആരും സംരക്ഷണം നൽകാൻ തയ്യാറായില്ല. ഗ്രാമപഞ്ചായത്തിൽ വീടിനുവേണ്ടി അപേക്ഷ നൽകിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല. അയിരൂരിലുള്ള സാമൂഹ്യ അടുക്കളയിലെ പ്രവർത്തകരാണ് വിഷയം ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പദ്മകുമാറിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. ബ്ലോക്ക് പഞ്ചായത്ത് അംഗം വി.പ്രസാദ്, പഞ്ചായത്ത് അംഗം സോമശേഖരൻപിള്ള എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ഏറ്റെടുത്തത്.