കോഴഞ്ചേരി: കോഴഞ്ചേരി പഞ്ചായത്തിലെ കൊവിഡ് ഗൃഹവാസ പരിചരണ കേന്ദ്രം കോഴഞ്ചേരി മാർത്തോമ്മാ ഹെർമിറ്റേജിൽ പ്രവർത്തനമാരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജിജി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം സാറാ തോമസ്‌, ബ്ലോക്ക് പഞ്ചായത്തംഗം സാറാമ്മ ഷാജൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി സുരേഷ്, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ സുനിത ഫിലിപ്പ്, റോയി ഫിലിപ്പ്, സുമിത ഉദയകുമാർ, അംഗങ്ങളായ ഡി.വാസു, ബിജോ പി.മാത്യു, ബിജിലി പി. ഈശോ, മേരിക്കുട്ടി, റാണി കോശി, സോണി കൊച്ചുതുണ്ടിയിൽ, സാലി ഫിലിപ്പ്,ഗീതു മുരളി,മെഡിക്കൽ ഓഫീസർ ഡോ.രാകേഷ് കോശി, കൃഷി ഓഫീസർ എസ്.കവിത, പഞ്ചായത്ത് സെക്രട്ടറി ഷാജി എ.തമ്പി എന്നിവർ പങ്കെടുത്തു.