അടൂർ : കൊവിഡ് പ്രവർത്തനത്തിന്റെ ഭാഗമായി പറക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള പള്ളിക്കൽ, ഏറത്ത്, കടമ്പനാട് ,ഏഴംകുളം, ഏനാദിമംഗലം, കലഞ്ഞൂർ, കൊടുമൺ എന്നീ പഞ്ചായത്തുകൾക്ക് ഒരു വാർഡിൽ അഞ്ച് വീതം പൾസ് ഓക്സീമീറ്ററുകൾ വിതരണം ചെയ്തു. ചിറ്റയം ഗോപകുമാർ എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. ബ്ളോക്ക് പ്രസിഡന്റ് ആർ.തുളസീധരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.പി.മണിയമ്മ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കുഞ്ഞന്നാമ്മ കുഞ്ഞ്, അഡ്വ.ആർ.ബി.രാജീവ് കുമാർ, റോഷൻ ജേക്കബ്, കൊടുമൺ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശ്രീധരൻ, കെ.ആർ.രാജശേഖരൻ നായർ, അംഗം എ.പി സന്തോഷ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ സുശീല കുഞ്ഞമ്മക്കുറുപ്പ് , പ്രിയങ്ക പ്രതാപ് ,വി.എസ്.ആശ, പുഷ്പവല്ലിടീച്ചർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.വി.ജയകുമാർ, പി.ബി. ബാബു, അഡ്വ.ആര്യാ വിജയൻ, എം.മഞ്ജു, ബി.സുജ,എസ്.മഞ്ജു,വിമല മധു എന്നിവർ സന്നിഹിതരായിരുന്നു.