ചെങ്ങന്നൂർ: കൊവിഡ് വ്യാപകമാകുന്ന സാഹചര്യത്തിൽ സി.ബി.എസ്.ഇ പരീക്ഷ നേരിട്ട് നടത്താൻ ശ്രമിക്കുന്ന നടപടി പ്രതിഷേധാർഹമാണെന്ന് കോൺഗ്രസ് ലോക് സഭ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. നേരിട്ടുള്ള പരീക്ഷയ്ക്ക് പകരം ഓൺലൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് നടത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ മാനസിക ആരോഗ്യത്തിന് പ്രാമുഖ്യം കൽപ്പിക്കാതെ കേന്ദ്ര സർക്കാർ സമ്മർദ്ദതന്ത്രമെന്നപോലെ പരീക്ഷാ നടപടികളുമായി മുന്നോട്ടുപോകുന്നത് അപലപനീയമാണ്