27-chittayam
പന്തളം തെക്കേക്കര തോലുഴത്ത് വെള്ളം കയറിയ സ്ഥലങ്ങൾ ചിറ്റയം ഗോപകുമാർ എം. എൽ.എ.സന്ദർശിക്കുന്നു.

പന്തളം: പന്തളം തെക്കേക്കര തോലുഴത്ത് വെള്ളം കയറി നാശനഷ്ടമുണ്ടായ കുടുംബങ്ങൾക്ക് അടിയന്തര സഹായം നൽകണമെന്ന് ചിറ്റയം ഗോപകുമാർ എം.എൽ.എ ആവശ്യപ്പെട്ടു. വെള്ളം കയറിയ പ്രദേശങ്ങൾ സന്ദർശിച്ചതിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന മഴയിൽ ഇവിടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങിയിരുന്നു. പതിനാലോളം വീടുകളിലാണ് വെള്ളം കയറിയത്. എം.എൽ.എയോടൊപ്പം പന്തളം തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രപ്രസാദ്, അംഗങ്ങളായ വിദ്യാധര പണിക്കർ, ശ്രീകുമാർ, ശ്രീലത, തഹസിൽദാർ സന്തോഷ്, വില്ലേജ് ഓഫീസർ ശുഭ കുമാരി എന്നിവർ ഒപ്പമുണ്ടായിരുന്നു. പ്രളയബാധിതരായ കുടുംബങ്ങളെയെല്ലാം മാറ്റിപ്പാർപ്പിക്കാൻ വേണ്ട നടപടി സ്വീകരിച്ചിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു. ഇവിടെ താമസിക്കുന്നവർക്ക് ഭക്ഷണസാധനങ്ങൾ എത്തിക്കാനും അദ്ദേഹം എം.എൽ.എ തഹസിൽദാർക്ക് നിർദ്ദേശവും നൽകി. വെള്ളം കയറിയ വീടുകൾ സംരക്ഷിക്കുന്നതിന് വേണ്ട സഹായം ചെയ്യണമെന്ന് വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചിറ്റയം ഗോപകുമാർ പറഞ്ഞു.