27-joshy-house-2
ഇന്നലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും മല്ലപ്പള്ളി പരിയാരം അട്ടക്കുഴിയിൽ ജോഷി സ്റ്റീഫന്റെ വീടിന്റെ അടുക്കളഭാഗം ഇടിഞ്ഞു തകർന്ന നിലയിൽ

കല്ലൂപ്പാറ: കഴിഞ്ഞ ദിവസം ഉച്ചയ്ക്കുണ്ടായ ശക്തമായ കാറ്റിലും മഴയിലും പരിയാരം അട്ടക്കുഴിയിൽ ജോഷി സ്റ്റീഫന്റെ വീടിന്റെ അടുക്കളഭാഗം ഇടിഞ്ഞു തകർന്നു. ജോസി സ്റ്റീഫന്റെ ഭാര്യ രജനി കെ.സി അടുക്കളയിൽ പാചകം ചെയ്യുമ്പോഴായിരുന്നു അപകടം. ഇവർ അത്ഭുതകരമായി രക്ഷപ്പെട്ടു. കല്ലൂപ്പാറ പഞ്ചായത്ത് പ്രസിഡന്റ് സൂസൻ തോംസൺ, വൈസ് പ്രസിഡന്റ് റെജി ചാക്കോ, വാർഡംഗം രതീഷ് പീറ്റർ, വില്ലേജ് ഓഫീസർ ദിവ്യ കോശി എന്നിവർ സ്ഥലത്തെത്തി.