പത്തനംതിട്ട: പുതിയ അദ്ധ്യയനവർഷം ആരംഭിക്കുന്നതിനോടനുബന്ധിച്ച് അദ്ധ്യാപക നിയമനങ്ങൾ അടിയന്തരമായി പൂർത്തീകരിക്കണമെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ജില്ലയിലെ പ്രൈമറി സ്‌കൂളുകളിൽ നൂറുകണക്കിന് അദ്ധ്യാപകരുടെ ഒഴിവുകൾ നികത്താനുണ്ട്. താത്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തിവന്ന തസ്തികകളിലും കഴിഞ്ഞവർഷം നിയമനമുണ്ടായില്ല. ഓൺലൈൻ ക്ലാസുകൾക്ക് അദ്ധ്യാപകരെ ചുമതലപ്പെടുത്തുന്നതിനു മുമ്പായി നിയമനം പൂർത്തീകരിക്കണം.
ജില്ലാ പ്രസിഡന്റ് ലിജി സൂസൻ ജോൺ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിജി ജോർജ്, വർഗീസ് ഉമ്മൻ, ഷേർളി സാമുവൽ, എൽസി വർഗീസ്, അന്നമ്മ മാത്യു, എം.ഒ. ശ്രീദേവി, ബീന കെ. തോമസ്, അനില ടി. ചെറിയാൻ എന്നിവർ പ്രസംഗിച്ചു.