പന്തളം: മുൻ പന്തളം എം.എൽ.എയും, പന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റും, ദേവസ്വം ബോർഡംഗവുമായിരുന്ന പി.കെ. കുമാരന്റെ ഒന്നാം ചരമവാർഷികം ആചരിച്ചു. പന്തളം ചേരിയ്ക്കൽ ജംഗ്ഷനിലെ സ്മാരകത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു പതാക ഉയർത്തി. തുടർന്നു നടന്ന അനുസ്മരണ സമ്മേളനത്തിൽ മുടിയൂർക്കോണം ലോക്കൽ സെക്രട്ടറി വി.കെ മുരളി അദ്ധ്യക്ഷത വഹിച്ചു. പട്ടികജാതി ക്ഷേമ സമിതി സംസ്ഥാന സെക്രട്ടറി അഡ്വ.കെ.സോമപ്രസാദ് എം.പി, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം പി.ബി. ഹർഷകുമാർ, കെ.കുമാരൻ, കെ.എം.ഗോപി, സി.രാധാകൃഷ്ണൻ, രാജേഷ്, അഡ്വ.എസ്. മനോജ് എന്നിവരുൾപ്പെടെ വിവിധ നേതാക്കൾ പങ്കെടുത്തു. ഭാരവാഹികളും പ്രവർത്തകരും പതാക ഉയർത്തലിലും പുഷ്പാർച്ചനയിലും പങ്കെടുത്തു. കെ.എസ്.കെ.ടി.യു മുൻ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, പി.കെ.എസ് ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ് , ജില്ലാ കൗൺസിൽ മുൻ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പി.കെ.കുമാരൻ പ്രവർത്തിച്ചിരുന്നു.