പന്തളം: പന്തളം നഗരസഭാ ഭരണത്തിലെ കെടുകാര്യസ്ഥതയിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് കൗൺസിലർമാർ അനിശ്ചിതകാല സമരത്തിലേക്ക്. ഇതിനു മുന്നോടിയായി നഗരസഭാ കവാടത്തിൽ കൗൺസിലർമാർ ഇന്നലെ സൂചനാ സമരം നടത്തി.പാർലമെന്ററി പാർട്ടി നേതാവ് ലസിതാനായർ ഉദ്ഘാടനം ചെയ്തു.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ അലംഭാവം, തെരുവുവിളക്കുകളുടെ അഭാവം, ചെയർപേഴ്‌സന്റെ ധാർഷ്ട്യം, തുടങ്ങിയവയ്ക്കെതിരെ ശക്തമായ സമരം ആരംഭിക്കുമെന്ന് ലസിതാ നായർ പറഞ്ഞു. കൗൺസിലർ ജി. രാജേഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയാ കമ്മിറ്റി അംഗം വി.പി. രാജേശ്വരൻ നായർ , കൗൺസിലർമാരായ എച്ച്. സക്കീർ, ഷെഫിൻ റജീബ് ഖാൻ , അജിതകുമാരി, അംബികാ രാജേഷ് , ശോഭനാ കുമാരി എന്നിവർ സംസാരിച്ചു.