27-mannadi
കർഷക തൊഴിലാളി കുടുംബങ്ങൾക്കുള്ള ഭക്ഷ്യ കിറ്റ് വിതരണം കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി സി.രാധാകൃഷ്ണൻ നിർവ്വഹി

കടമ്പനാട് : കർഷക തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറിയും മുൻ എം.എൽ.എയും ദേവസ്വം ബോർഡ് മെമ്പറുമായ പി.കെ കുമാരൻ അനുസ്മരണവും കർഷക തൊഴിലാളി കുടുംബങ്ങൾക്കുള്ള ഭക്ഷ്യകിറ്റ് വിതരണവും മണ്ണടി മുടിപ്പുര രേവതി ഓഡിറ്റോറിയത്തിൽ നടന്നു. ആറ് മാസമായി ഡൽഹിയിൽ നടക്കുന്ന കർഷക സമരം ഒത്ത് തീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മണ്ണടി മേഖലയിൽ നടന്ന സമരം യൂണിയൻ ഏരിയ സെക്രട്ടറി എസ്.ഷിബു ഉദ്ഘാടനം ചെയ്തു. കർഷക തൊഴിലാളി കുടുംബങ്ങൾക്കുള്ള ഭക്ഷ്യകിറ്റ് വിതരണം കെ.എസ്‌.കെ.ടി.യു ജില്ലാ സെക്രട്ടറി സി.രാധാകൃഷ്ണൻ നിർവഹിച്ചു. മേഖലാ സെക്രട്ടറി അവിനാഷ് പള്ളീനഴികത്ത്, പ്രസിഡന്റ് എം.ഉദയകുമാർ, യൂണിയൻ അംഗങ്ങളായ ഓമന,സുശീല,സി.ഐ.ടി.യു ജില്ലാ കമ്മിറ്റിഅംഗം ശ്രീലേഷ്പിള്ള എന്നിവർ സംസാരിച്ചു.