റാന്നി : ഡി.വൈ.എഫ്.ഐ റാന്നി ബ്ലോക്ക് കമ്മിറ്റിയുടെ പരിധിയിലുള്ള മുഴുവൻ മേഖലകളിലും 1001വീതം സ്നേഹക്കിറ്റുകൾ നൽകുന്നതിന്റെ ബ്ലോക്കുതല ഉദ്‌ഘാടനം സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു റാന്നി അങ്ങാടിയിൽ നിർവഹിച്ചു. അങ്ങാടി പഞ്ചായത്തിലെ കൊവിഡ് ബാധിതരായവരും സമ്പർക്കപട്ടികയിൽപ്പെട്ടവരുമായവർക്കും,ഭിന്ന ശേഷിക്കാരായ കുട്ടികളുള്ള കുടുംബങ്ങൾക്കും, സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്കും ആദ്യ ഘട്ടത്തിൽ ഇന്നലെ പല വ്യഞ്ജനങ്ങളും, പച്ചക്കറിയും അടങ്ങുന്ന സ്നേഹക്കിറ്റുകൾ വിതരണം ചെയ്തു. റാന്നി ബ്ലോക്ക് സെക്രട്ടറി വത്സകുമാർ അങ്ങാടി, സി.പി.എം അങ്ങാടി ലോക്കൽ സെക്രട്ടറി നിസാം കുട്ടി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബിന്ദു റജി,വൈശാഖ് ഗോപിനാഥ്, ബിച്ചു ഐക്കാട്ട് മണ്ണിൽ, ഷൈനി മാത്യു ബിബിൻ ജോണ് പ്രിൻസ് സാമുവേൽ, ജിബിൻ ജോസ് തുടങ്ങിയവർ സംസാരിച്ചു.