vyapa
വ്യാപാരി വ്യവസായി സമിതി അടൂർ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന സമരം സമിതി ജില്ലാ സെക്രട്ടറി റോഷൻ ജേക്കബ് ഉൽഘാടനം ചെയ്യുന്നു.

അടൂർ : കൊവിഡ് മാനദണ്ഡം പാലിച്ച് എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം അടൂർ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന സമരം സമിതി ജില്ലാ സെക്രട്ടറി റോഷൻ ജേക്കബ് ഉദ്ഘാടനം ചെയ്തു. സമിതി ഏരിയ പ്രസിഡന്റ് രാജൻ അനശ്വര അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി അബുബേക്കർ അഖിലം സ്വാഗതം പറഞ്ഞു. ഏരിയ കമ്മിറ്റി അംഗങ്ങളായ അൻഷാദ്, ഷെഫിക്ക് കൗബോയ് ,അജി രാജധാനി എന്നിവർ പങ്കെടുത്തു.