ചെങ്ങന്നൂർ: അങ്ങാടിക്കൽ കോലാമുക്കംചിറയുടെ സംരക്ഷണഭിത്തി ശക്തിപ്പെടുത്തും. മന്ത്രി സജി ചെറിയാന്റെ നിർദ്ദേശപ്രകാരം ജലവിഭവ വകുപ്പ് 45 ലക്ഷം രൂപ ചെലവഴിച്ചാണ് ചിറയുടെ സംരക്ഷണ ഭിത്തി ബലപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം ജലവിഭവ വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനിയർ ബിനു ബേബി, എ.എക്‌സ്.സി ആഷാബീഗം, എ.ഇ സി.ജ്യോതി എന്നിവർ സ്ഥല പരിശോധന നടത്തിയ ശേഷം നിർമ്മാണം ആരംഭിക്കുകയായിരുന്നു. ആദ്യഘട്ടം ചിറയുടെ വടക്ക് നദീതീരത്ത് 65 മീറ്റർ ഭാഗത്തെ കൽകെട്ടിനോട് ചേർന്ന് പാറക്കല്ലുകൾ ഇട്ട് ബലപ്പെടുത്തും. തുടർന്ന് ചിറയുടെ റോഡിനോട് ചേർന്ന ഭാഗത്തെ കൽകെട്ടും ഉയർത്തി ബലപ്പെടുത്തും. പമ്പാനദി നിരപ്പിൽ നിന്ന് 30 അടി ഉയരത്തിലൂള്ള ചിറയുടെ താഴ്ന്ന ഭാഗങ്ങളിൽ 21 കുടുംബങ്ങളാണ് താമസിക്കുന്നത്.