ചെങ്ങന്നൂർ: സാമൂഹിക അടുക്കളയിൽ നിന്ന് ഭക്ഷണം നൽകി പിറന്നാൾ ആഘോഷം. ചെറിയനാട് ആലക്കോട് ആശാന്റയ്യത്ത് സുനിൽകുമാറിന്റെയും ഗായത്രിയുടേയും മകൻ അർജുൻ.എസ് നായരുടെ പിറന്നാളാണ്, പായസം അടക്കമുള്ള ഒരു ദിവസത്തെ ഭക്ഷണം സാമൂഹിക അടുക്കളയിൽ നിന്ന് നൽകി ആഘോഷിച്ചത്. സേവാഭാരതിയുടെ ചെറിയനാട് സാമൂഹിക അടുക്കളയിലാണ് ഭക്ഷണം തയാറാക്കിയത്.