28-kunnamthanam-sndp
വിതരണോത്ഘാടനം കോവിസ് മാനദണ്ഡം പാലിച്ച് എസ്. എൻ. ഡി. പി. യോഗം അസ്സി. സെക്രട്ടറി പി. എസ്. വിജയൻ, യൂണിയൻ പ്രസിഡന്റ് കെ. എ. ബിജു ഇരവിപേരൂർ, യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ എന്നിവർ കൂട്ടായി നിർവ്വഹിക്കുന്നു

കുന്നന്താനം: എസ്.എൻ.ഡി.പി.യോഗം ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ശാഖാ അംഗങ്ങൾക്ക് രണ്ട് ലക്ഷം രൂപയുടെ ധനസഹായം വിതരണം ചെയ്തു. കൊവിഡ് മാനദണ്ഡം പാലിച്ചു ചേർന്ന യോഗത്തിൽ വിതരണോദ്ഘാടനം എസ്.എൻ.ഡി.പി.യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ, യൂണിയൻ പ്രസിഡന്റ് കെ.എ.ബിജു ഇരവിപേരൂർ, യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ എന്നിവർ കൂട്ടായി നിർവഹിച്ചു. യോഗത്തിൽ ശാഖാ പ്രസിഡന്റ് കെ.എം.തമ്പി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കമ്മിറ്റി മെമ്പർ സലി വേലൂർ, കമ്മിറ്റി അംഗങ്ങളായ പുരുഷോത്തമൻ നാട്ടുവാതുക്കൽ രമേശ് വടക്കേ കൂറ്റ്, അജേഷ് മേലേകുന്നത്ത്, മനേഷ് തേവർമല, ശരത് ആഞ്ഞിലിമൂട്ടിൽ, സോമൻ പാറയിൽ, ക്ഷേത്രം മേൽശാന്തി രഘുനാഥൻ ശാന്തികൾ, വനിതാസംഘം സെക്രട്ടറി മണിയമ്മ സോമശേഖരൻ, വനിതാസംഘം കമ്മിറ്റി മെമ്പർ മിനി പ്രസാദ് പാറനാട്ടുകളരിക്കൽ എന്നിവർ പങ്കെടുത്തു. യോഗത്തിന് ശാഖാ സെക്രട്ടറി എം.ജി.വിശ്വംഭരൻ സ്വാഗതവും, ശാഖാ വൈസ് പ്രസിഡന്റ് എം.പി. രാധാകൃഷ്ണൻ കൃതജ്ഞതയും രേഖപ്പെടുത്തി. ഇതു കൂടാതെ കുന്നന്താനം പഞ്ചായത്ത് സാമൂഹ്യ അടുക്കളയിലേക്ക് പതിനായിരം രൂപയുടെ ഭക്ഷ്യധാന്യങ്ങളും എത്തിച്ചു.