കൂടൽ : സി.പി.എം കൂടൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂടൽ വില്ലേജിലെ 10വാർഡുകളിലായി ഡി.വൈ.എഫ്.എെ മേഖലാ കമ്മിറ്റിയുടെ സഹകരണത്തോടെ കൊവിഡ് ബാധിച്ച് നിരീക്ഷണത്തിൽ കഴിയുന്ന 141കുടുംബങ്ങൾക്ക് നിത്യോപയോഗ സാധനങ്ങൾ വീടുകളിൽ എത്തിച്ചു നൽകി. വിതരണോദ്ഘാടനം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു നിർവഹിച്ചു. കെ.യു.ജെനീഷ്‌കുമാർ എം.എൽ.എ, സി.പി.എം കൊടുമൺ ഏരിയാ സെക്രട്ടറി എ.എൻ.സലിം, ഏരിയാ കമ്മിറ്റി അംഗങ്ങളായ ചന്ദ്രബോസ്, പി. വി.ജയകുമാർ,പുഷ്പവല്ലി ലോക്കൽ കമ്മിറ്റി സെക്രട്ടറി ഉന്മേഷ് ഡി.വൈ.എഫ്.ഐ ഭാരവാഹികളായ ബിനു, വിഷ്ണു തമ്പി,വിഷ്ണു മോഹനൻ,ജൂബി,ശ്യം ടി.രാജ്, അലക്സ്‌ തുടങ്ങിയവർ പങ്കെടുത്തു.