ഇലവുംതിട്ട : കേശമത്ത് പടി, കലാവേദി, മാത്തൂർ, മുറിപ്പാറ എന്നീ പ്രദേശങ്ങളിലെ വാഴ, കരിമ്പ് എന്നിവ വെള്ളം കയറി നശിച്ചു. അച്ചൻകോവിലാർ കര കവിഞ്ഞതിനെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയാണ് വ്യാപക കൃഷി നാശമുണ്ടായത്. ഓണത്തിന് വിളവെടുക്കാനായി കൃഷി ചെയ്ത ഏത്തവാഴയും നശിച്ചിട്ടുണ്ട്. കലാവേദി പാടത്ത് ഒരേക്കറോളം വ്യാപിച്ച് കിടക്കുന്ന കരിമ്പ് കൃഷിയും വെള്ളത്തിലാണ്. കേശവത്ത്പടിയിൽ വെള്ളം പൊങ്ങി ഗതാഗതം തടസപ്പെട്ടു. കൊല്ലൻചിറ പാലത്തിൽ റോഡിനിരുവശവും വെള്ളത്തിനടിയിലാണ്.